ധര്‍മടം:ഒഴയില്‍ഭാഗം പരേതനായ കാക്കാറമ്പത്ത് മമ്മുവിന്റെ ഭാര്യ കേളോത്ത് സാറു (70) നിര്യാതയായി. കബറടക്കം ഇന്നു 11ന് ധര്‍മടം ജുമാഅത്ത് പള്ളിയില്‍. മക്കള്‍: സുലൈഖ, റഷീദ്, സാബിറ, ജാസ്മിന്‍, സലീം, ഫിറോസ്, ഷംസീര്‍.
പാനൂര്‍:അണിയാരം ഇടത്തില്‍ അനന്തന്‍ നമ്പ്യാര്‍ (95) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍: കുഞ്ഞുഗോപാലന്‍, പത്മനാഭന്‍ (ചെന്നൈ), ജയരാജന്‍. മരുമക്കള്‍: വിശാലാക്ഷി, ജയലക്ഷ്മി, പുഷ്പലത. സഞ്ചയനം ഞായറാഴ്ച.
പഴയങ്ങാടി :മാടായി പള്ളിക്കു സമീപം സി.എച്ച്. ആലിക്കുഞ്ഞി (82) നിര്യാതനായി. ഭാര്യമാര്‍: കെ.പി. ആസ്യ, ഫാത്തിമ. മക്കള്‍: അഷ്റഫ് (ഖത്തര്‍), കുഞ്ഞാമിന, റഷീദ്, സാഹിദ, സക്കീന, ആരിഫ് (കുവൈത്ത്), യാസര്‍ അലി, മഹ്റലി, ഫാസില, ഫിറോസലി, നിജാസ്, ഷമീം, സഫറലി. മരുമക്കള്‍: ബീബി, അബ്ദുല്‍സലാം, റഹ്യാനത്ത്, അബൂബക്കര്‍, മുഹമ്മദ് കുഞ്ഞി, സല്‍മ, റഷീദ, നാഫിയ, അബ്ദുല്ല, ജബിന്‍.
പാലാവയല്‍ :കുടിയേറ്റ കര്‍ഷകന്‍ പാല വേഴങ്ങാനത്തെ കൂട്ടുങ്കല്‍ കെ.ജെ. തോമസ് (കുട്ടപ്പായി - 76) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വേഴങ്ങാനം നവനസ്രത്ത് പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ വാഴചാരിക്കല്‍. മക്കള്‍: മൈക്കിള്‍ (അധ്യാപകന്‍, മുട്ടം), ചെറിയാന്‍, ജോസ്. മരുമക്കള്‍: ജോസി, ആന്‍സി, ട്വിമ്പിള്‍.
കുറുവ :വായനശാലയ്ക്കു സമീപം കാര്യങ്കണ്ടി കൌസല്യയുടെ മകന്‍ സരസന്‍ (60) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. സഹോദരി: സരസ.
മേലൂര്‍:ധര്‍മടം പൊലീസ് സ്റ്റേഷനു സമീപം മണാട്ട് വീട്ടില്‍ ഒ.കെ. ദേവി (85) കലാമന്ദിരത്തിനു സമീപം തുഷാരയില്‍ നിര്യാതയായി. മക്കള്‍: രതി, പ്രസന്ന, ജയ, രാജേന്ദ്രന്‍ (എസ്ബിഐ, തലശേരി). മരുമക്കള്‍: കൃഷ്ണന്‍ (വ്യാപാരി, ധര്‍മടം), മോഹനന്‍ (ഡ്രൈവര്‍), ദിവാകരന്‍ (സൌദി), സുചിത്ര.
ചെറുപുഴ :കടുമേനിയിലെ കാഞ്ഞമല മാത്യു (81) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കടുമേനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: ജോയി (ഖാദി ബോര്‍ഡ്, കാഞ്ഞങ്ങാട്), ഏബ്രഹാം, സണ്ണി (ബിഎസ്എന്‍എല്‍, കാഞ്ഞങ്ങാട്), മോളി, ബെന്നി, മേഴ്സി, ടോമി, പരേതനായ ജോര്‍ജ്. മരുമക്കള്‍: ബെറ്റി, വല്‍സ, ഷീന, ലൈല, സ്മിത, മിനി, ബിനോയി, വില്‍സണ്‍.
പാനൂര്‍:പുത്തൂര്‍ നരിപ്രേമല്‍ കൃഷ്ണന്റെ ഭാര്യ ദേവൂട്ടി (65) നിര്യാതയായി. മക്കള്‍: ശശി (മന്ത്രി കെ.പി. മോഹനന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം), പ്രവീണ്‍ (ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം), പുഷ്പ, അനിത, ജിജീഷ്, റിജീഷ്. മരുമക്കള്‍: പവിത്രന്‍, സ്മിത, പരേതനായ പവിത്രന്‍.
എരഞ്ഞോളി:വാടിയില്‍പീടിക പരേതനായ നെരോത്ത് അച്യുതന്റെ ഭാര്യ മുണ്ടങ്ങാടന്‍ ലക്ഷ്മി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പില്‍. മക്കള്‍: സദാക്ഷി, ജയന്‍, തങ്കവേണി, രമേശന്‍, ഉദയന്‍, അജിത, പരേതനായ വല്‍സന്‍.
കാങ്കോല്‍:ആലക്കാട്ടെ എം.പി. കൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ മനിയേരി വീട്ടില്‍ കുഞ്ഞപ്പന്‍ നമ്പ്യാര്‍ (59) നിര്യാതനായി. ഭാര്യ: കൊടക്കല്‍ വീട്ടില്‍ സരോജിനി. മക്കള്‍: രഞ്ജിത്ത് (ഗള്‍ഫ്), രന്ദീപ്. മരുമകള്‍: സുഗന്ധി.സഹോദരങ്ങള്‍: ഭവാനി, ഗംഗാധരന്‍, പത്മിനി, പുഷ്പ, ഉഷ. സഞ്ചയനം ഞായറാഴ്ച.
പാനൂര്‍:വള്ളങ്ങാട് പരേതനായ എന്‍.കെ. കുഞ്ഞികേളപ്പന്റെ ഭാര്യ കല്യാണി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പില്‍. മക്കള്‍: ജയരാജന്‍ (ജ്യോതി ബസ് ഉടമ), ജയദേവന്‍ (റിട്ട. അധ്യാപകന്‍, കടവത്തൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ജയചന്ദ്രന്‍ (ബിസിനസ്, കൊയിലാണ്ടി), ജയപ്രസാദ് (ഹെഡ്മാസ്റ്റര്‍, പാട്യം മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെറുവാഞ്ചാരി ), ജയറാണി (അധ്യാപിക, തെണ്ടപ്പറമ്പ് എല്‍ പി സ്കൂള്‍). മരുമക്കള്‍: രത്നവല്ലി, മല്ലിക (അധ്യാപിക, പാട്യം വെസ്റ്റ് യുപി സ്കൂള്‍), സലിന, സചിത്ര (അധ്യാപിക, തൂവക്കുന്ന് എല്‍പി സ്കൂള്‍), രാജന്‍ (റിട്ട. അധ്യാപകന്‍, പാട്യം മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെറുവാഞ്ചേരി).
ഉരുവച്ചാല്‍ :ഇടപ്പഴശി കാഞ്ഞിലേരി കക്കാട്ട് പറമ്പില്‍ ശ്രീനിലയത്തില്‍ എം.പി. ജാനകി അമ്മ (69) നിര്യാതയായി. പരേതനായ ടി.വി. കുഞ്ഞപ്പയുടെ ഭാര്യയാണ്. മക്കള്‍: സതീശന്‍, ഗീത (അധ്യാപിക, തൊക്കിലങ്ങാടി എച്ച്എസ്), രാജേഷ് (മസ്കറ്റ്). മരുമക്കള്‍: സുരേഷ് (മുംബൈ), പ്രതിഭ, സജ്ന.സഹോദരങ്ങള്‍: ചന്ദ്രന്‍, ജനാര്‍ദനന്‍, രാധാകൃഷ്ണന്‍, കമലാവതി, പ്രേമാവതി, തങ്കമണി, പരേതനായ ഹരീന്ദ്രനാഥ്.
തലശേരി:പരേതനായ ആലഞ്ചേരി മമ്മു ഹാജിയുടെ ഭാര്യ സീതിസാഹിബ് റോഡ് സുഹറ മന്‍സില്‍ തയ്യില്‍ പാത്തൂട്ടി (83) നിര്യാതയായി. മക്കള്‍: ഇസ്മായില്‍, അബ്ദുറഹിമാന്‍, സുഹറ ബീവി, അഷറഫ്.
ചേപ്പറമ്പ് :പരേതനായ പാമ്പനാല്‍ മത്തായിയുടെ ഭാര്യ പൂഞ്ഞാര്‍ കണ്ടംപറമ്പില്‍ കുടുംബാംഗം പാമ്പനാല്‍ ത്രേസ്യാമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയില്‍. മക്കള്‍: പാപ്പച്ചന്‍, ചാക്കോച്ചന്‍ (ഇരുവരും പാലക്കാട്), തോമസ്, ജോര്‍ജ്, സേവ്യര്‍, പെണ്ണമ്മ കൊച്ചുപ്ലാക്കല്‍ (കോഴിക്കോട്), ചിന്നമ്മ കാപ്പുകാട്ടില്‍, അച്ചാമ്മ തൈപ്പറമ്പില്‍ (പുനലൂര്‍), കുട്ടിയമ്മ, സിസ്റ്റര്‍ ഫില്‍സി (സിഎസ്എന്‍ ജര്‍മനി). മരുമക്കള്‍: ചാച്ചിയമ്മ കൊട്ടാരത്തില്‍, അച്ചാമ്മ തേക്കടയില്‍, തെയ്യാമ്മ മണക്കാട്ട്ചിറ, തങ്കമ്മ ചെള്ളിക്കുന്നേല്‍, ഗ്രേസി അധികാരത്തില്‍, ജോസഫ് കൊച്ചുപ്ലാക്കല്‍, ജോസ് കാപ്പുകാട്ടില്‍, തമ്പി തൈപ്പറമ്പില്‍.
കടന്നപ്പള്ളി :തെക്കേക്കരയിലെ എരയാങ്കോട്ട് തറവാട് കാരണവര്‍ പനയന്തട്ട കൃഷ്ണന്‍ നമ്പ്യാര്‍ (91) നിര്യാതനായി. സംസ്കാരം ഇന്ന് തെക്കേക്കര സമുദായ ശ്മശാനത്തില്‍. ഭാര്യ: വി.വി. കുഞ്ഞാതി അമ്മ. മക്കള്‍: പ്രഭാകരന്‍ (റിട്ട. അധ്യാപകന്‍, ചെറുതാഴം ഹൈസ്കൂള്‍), മോഹനന്‍ (അധ്യാപകന്‍, കാഞ്ഞങ്ങാട് ഹൈസ്കൂള്‍), ബാലകൃഷ്ണന്‍, ശ്രീധരന്‍ (സോഫാ കമ്പനി അലക്യം), ശ്യാമള. മരുമക്കള്‍: സി. ഗോപാലകൃഷ്ണന്‍, ജലജ, ജ്യോതി.
കണ്ണൂര്‍ :പരേതനായ അബ്ദുല്‍ സത്താര്‍ ഹാജിയുടെ ഭാര്യ താണ ബേബി കോട്ടേജില്‍ പുതിയപുരയില്‍ മഞ്ഞന്റവിട അസ്മാബി (83) നിര്യാതയായി. കബറടക്കം ഇന്ന് എട്ടിന് കണ്ണൂര്‍ സിറ്റി അരട്ടക്ക പള്ളിയില്‍. മക്കള്‍: സൈനുല്‍ ആബിദ്, ഉമ്മുല്‍ ഫായിസ, സുല്‍ഫിയ, ആയിഷ, റസീന, ഫൈസല്‍ ഹിനായ, ഫിറോസ്, ജൌഹര്‍, പരേതയായ സുബൈദ.
തളിപ്പറമ്പ്:വായാട് കല്ലെടുത്ത് പുതിയപുരയില്‍ ഉമ്മര്‍ (85) നിര്യാതനായി. ഭാര്യ: കണ്ടച്ചീരകത്ത് ഫാത്തിമ. മക്കള്‍: മഹമൂദ് (വ്യാപാരി), അബ്ദുല്ല (അധ്യാപകന്‍, സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ആലിക്കുഞ്ഞി, അബൂബക്കര്‍ (കെഎസ്ആര്‍ടിസി കണ്ടക്ടര്‍), മറിയം, ഹലീമ, കുഞ്ഞാമിന. മരുമക്കള്‍: ഉമ്മര്‍, ഹംസ, ബീഫാത്തിമ, സൈബുന്നീസ, മുബഷീറ, പരേതനായ യൂസുഫ്.സഹോദരങ്ങള്‍: ആലിഹാജി, പരേതരായ മുഹമ്മദ്, ഇബ്രാഹിം, ഹസന്‍ മുസല്യാര്‍, അബ്ബാസ്.
ആലക്കോട് :കോളി കൃഷ്ണവിലാസത്തില്‍ സദാശിവന്‍ നായര്‍ (88) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കോളി എന്‍എസ്എസ് ശ്മശാനത്തില്‍. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കള്‍: ശാന്തമ്മ, തുളസിധരന്‍, ഭുവനചന്ദ്രന്‍, ഗോപകുമാര്‍, ഗിരിജ, ജലജ, രാജേശ്വരി. മരുമക്കള്‍: ഗോപിനാഥന്‍ പിള്ള, കുട്ടപ്പന്‍, രഘു, രാധാകൃഷ്ണന്‍, രാജമ്മ, രാജേശ്വരി, ലത.
തളിപ്പറമ്പ്:പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായ നരിക്കോട് മുഹമ്മദ് മുസല്യാര്‍ (70) നിര്യാതനായി. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നരിക്കോട്, ചെറുകുന്ന്, പാപ്പിനിശേരി തുടങ്ങിയ ദര്‍സുകളില്‍ വിജ്ഞാനം നേടി. പിന്നീട് നരിക്കോട് പള്ളിയിലെ പരിപാലനവുമായി കഴിയുന്നതിനിടയിലാണ് സൂഫിസത്തിന്റെ വഴിയിലേക്ക് നീങ്ങിയത്. നരിക്കോട് മര്‍കസ്സുജലാലിയ്യ പ്രസിഡന്റ്, മുട്ടം ഹസനുല്‍ ബസരിയ്യ അനാഥ അഗതി മന്ദിരം പ്രസിഡന്റ് തുടങ്ങിയ നിലകളിലും ജില്ലയിലെ മിക്ക സുന്നി സ്ഥാപനങ്ങളുടെ രക്ഷാധികാരി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് നരിക്കോട് രിഫാഇയ്യ മസ്ജിദില്‍. ഏഴോം നരിക്കോട്ടെ മാഹിന്‍ മൊല്ലയുടെ മകനാണ്. ഭാര്യ: സാറ ഹജ്ജുമ്മ. മക്കള്‍: ഫാത്തിമ, സുഹറ, അനസ്, ഉവൈസ്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ സഅദി മുഗു, ശാദുലി മൌലവി.സഹോദരങ്ങള്‍: ഹസന്‍ ഹാജി തെന്നം, എം. അബ്ദുല്‍ റഹ്മാന്‍ മൌലവി (എസ്വൈഎസ് തളിപ്പറമ്പ് മേഖലാ ട്രഷറര്‍), ഇബ്രാഹിം ഹാജി, ഫാത്തിമ, മറിയം, ഖദീജ.
വെള്ളരിക്കുണ്ട്:ഒഴുകയില്‍ എ.സി. ലൂയിസിന്റെ ഭാര്യ പാല തീക്കോയി വലിയവീട്ടില്‍ കുടുംബാംഗം ലിസമ്മ (62) നിര്യാതയായി. സംസ്കാരം നാളെ വെള്ളരിക്കുണ്ട് ചെറുപുഷ്പം പള്ളിയില്‍. മക്കള്‍: ഐസക്ക് ലൂയിസ്, ജോഷ്ജോ ലൂയിസ്, റോസ്കറ്റി, തെരസിലിന്‍, ലൂയിജി, ആന്‍മേരി (പ്രിന്‍സിപ്പല്‍, സെന്റ് ജോണ്‍സ് കോളജ് ഒാഫ് നഴ്സിങ്, കട്ടപ്പന). മരുമക്കള്‍: വിനു കളപ്പുരയ്ക്കല്‍, അനു പ്ലാത്തോട്ടം, ജേക്കബ് കോര (സെന്റ് ജോണ്‍സ് കോളജ്, കട്ടപ്പന), റന്‍സ്, അഡ്വ. ജെയിംസ് വെട്ടം (പാല).
ചൊക്ളി :ചെന്നൈ ദാമോദരന്‍ അസോഷ്യേറ്റ്സ് മാനേജിങ് പാര്‍ട്ണര്‍ ഒളവിലം തിരുമംഗലം എല്‍പി സ്കൂളിനു സമീപം വി.സി. ദാമോദരന്‍ (അടിയോടി ദാമു - 90) നിര്യാതനായി. ഭാര്യ: മാതു. മക്കള്‍: മോഹനന്‍, സുരേന്ദ്രന്‍ (ഇരുവരും ചെന്നൈ), ലക്ഷ്മി, സതി, രതി. മരുമക്കള്‍: ശോഭ (വട്ടോളി), ബാലന്‍, ഡോ. ധനഞ്ജയന്‍ (ഇരിങ്ങണ്ണൂര്‍), പ്രസീത (കൊയിലാണ്ടി), പുരുഷോത്തമന്‍.സഹോദരങ്ങള്‍: മാധവി, പരേതരായ അച്യുതന്‍, കൃഷ്ണന്‍, കുമാരന്‍.
ന്യൂമാഹി :പെരിങ്ങാടിയില്‍ പരേതനായ അബൂബക്കറുടെ ഭാര്യ മീത്തലെ പിലാവുള്ളതില്‍ ആയിശ (75) നിര്യാതയായി. മക്കള്‍: അഷ്റഫ്, നാസര്‍ (ഒാട്ടോ ഡ്രൈവര്‍), റഹ്മത്ത്, മുനീറ, പരേതനായ റസാഖ്. മരുമക്കള്‍: സൈബു, ഖദീജ, നജ്മ, സുബൈര്‍ (ചെന്നൈ), ബഷീര്‍ (ഖത്തര്‍).
മേലെചൊവ്വ :ജയകൃഷ്ണ നിവാസില്‍ പരേതനായ രാമുണ്ണി മേസ്ത്രിയുടെ മകന്‍ എം.പി. രാഘവന്‍ (88) മുംബൈയില്‍ നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കള്‍: പ്രഭ, പരേതനായ വിനോദ്. മരുമക്കള്‍: സുരേഷ്, ശൈലജ.സഹോദരങ്ങള്‍: പരേതരായ ശാരദ, മാധവന്‍, സതി, സുകുമാരന്‍, രാമകൃഷ്ണന്‍.
തന്നട :സുരേന്ദ്രാലയത്തില്‍ പരേതനായ ഗോവിന്ദന്റെ (സുരേന്ദ്രാ ബേക്കറി പുതിയതെരു) ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന്. മക്കള്‍: സുധാകരന്‍, സുരേന്ദ്രന്‍, കൃഷ്ണദാസന്‍ (ഗള്‍ഫ്). മരുമക്കള്‍: വസന്ത, സുഹിത, പ്രമോദിനി.
കൊതേരി :പരേതനായ മഞ്ചിച്ചാല്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മകന്‍ പത്മനാഭന്‍ (48) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ: ഉഷ. മക്കള്‍: അശ്വിനി, അക്ഷയ്.സഹോദരങ്ങള്‍: ജനാര്‍ദനന്‍, ഫല്‍ഗുനന്‍, കുഞ്ഞിക്കൃഷ്ണന്‍, രമണി, സരസ്വതി, ദേവി.
ചെറുമാവിലായി :പടന്നക്കണ്ടി ഗോപാലന്‍ (65) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. ഭാര്യ: ജാനകി. മക്കള്‍: പ്രശാന്തന്‍ (കോഫി ഹൌസ്, തലശേരി), പ്രസീത (അധ്യാപിക, ശ്രീനാരായണ ഇംഗ്ലിഷ് മീഡിയം, കുട്ടിക്കുന്ന്), പ്രജീഷ (ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, കണ്ണൂര്‍). മരുമക്കള്‍: പ്രദീപന്‍, റീന, വിജി.
എരുവട്ടി :കോയ്യാളക്കുന്ന് ക്ഷേത്രത്തിനു സമീപം റിട്ട. നടുവില്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി കെ. സരോജിനി (63) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ഏര്‍വാടി രവീന്ദ്രന്‍ (ചെക്കിങ് ഇന്‍സ്പെക്ടര്‍). മക്കള്‍: രാഹുല്‍, രേഖ, രമ്യ. മരുമക്കള്‍: രതിന, പ്രദീപന്‍, ശരീജന്‍.
ചരമം
3:42 AM
Atacholi Kiran