തലശേരി: മാഹി വാസ്തുവിദ്യാ നികേതന്‍ നേതൃത്വത്തില്‍ വാസ്തുവിദ്യാ സെമിനാറും വാസ്തുവിദ്വല്‍സഭയും14നു 9.30ന് ഹോട്ടല്‍ ഗോകുലം ഫോര്‍ട്ടില്‍ നടക്കും.സെമിനാര്‍ 10ന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ പി.വിജയന്‍ അധ്യക്ഷത വഹിക്കും. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, കെ.കെ. ശിവന്‍, മുത്തുക്കൃഷ്ണന്‍ തലോറ, കരുണാകരന്‍ അഴീക്കോട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.വിദ്വല്‍സഭയും വാര്‍ഷിക സമ്മേളനവും 2.15ന് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിക്കും.പി. വിജയന്‍, പി. അച്യുതന്‍, കെ.പി. പവിത്രന്‍, എം. പി. ചന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
0 comments:
Post a Comment