കണ്ണൂര്‍ നഗരത്തില്‍ ഇനി മുതല്‍ സിഗ്നല്‍ ലൈററുകള്‍ ഗതാഗതം നിയന്ത്രിക്കും. നഗരത്തിലെ പത്ത് പ്രധാന കവലകളിലാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
കണ്ണൂര്‍ നഗരത്തിലൂടെ ഇനിമുതല്‍ തോനിയതുപോലെ വാഹനോടിയ്ക്കാന്‍ കഴിയില്ല. നഗരത്തില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി കഴിഞ്ഞു.തിരക്കേറിയ കാള്‍ട്ടക്സ് ജംഗ്ഷനിലാണ് ആദ്യം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.താണ, പ്ളാസ ,മുനീശ്വരന്‍ കോവില്‍ തുടങ്ങിയ പത്ത് പ്രധാന കവലകളിലാണ് ലൈറ്റ് സ്ഥാപിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ചെലവ് പ്രതീക്ഷിക്കുന്നത്.വിദ്യാര്‍ഥികള്‍ക്കുവരെ പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കരാറുകാരയ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി അവകാശപെടുന്നുണ്ട്.ഇനി മുതല്‍ കണ്ണൂര്‍ നഗരത്തില്‍ ഗതാഗത സംവിധാനം സുഗമമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.







0 comments:
Post a Comment