തലശേരി: കലാലയ വാര്‍ത്തകളും കലാലയത്തില്‍ നടപ്പാക്കാന്‍ പോകുന്നതും നടപ്പാക്കിയ പരിപാടികളും നേട്ടങ്ങളും വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയും പ്രതിപാദിച്ച ഗവ.ബ്രണ്ണന്‍ കോളജ് വാര്‍ത്താ പത്രിക 'ബ്രണ്ണന്‍ ന്യൂസ്ലെറ്റ് ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത് അംഗം കെ.വി.രവീന്ദ്രന്‍ ആദ്യ പ്രതി അനീഷ് പാതിരിയാടിനു നല്‍കി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. സുരേന്ദ്രന്‍ അധ്യക്ഷ്യത വഹിച്ചു.
പ്രഫ. ഒ.എം. വിജയറാണി, ഡോ. സന്തോഷ് മാനിച്ചേരി, ടി.കെ. പ്രേമകുമാരി, യുയുസി ജെ. സി. തേജസ്വിനി, പ്രഫ. കെ. ബാലന്‍, വാര്‍ത്താപത്രിക എഡിറ്റര്‍ എം.ആര്‍. രജിത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.കോളജിനെക്കുറിച്ചും കോളജില്‍ കഴിഞ്ഞ വര്‍ഷം ചെയ്ത പ്രധാന പ്രവര്‍ത്തനങ്ങള്‍, നാക് സംഘത്തിന്റെ സന്ദര്‍ശനം എന്നിവയാണ് ആദ്യലക്കത്തില്‍. വര്‍ഷത്തില്‍ രണ്ടു തവണ പ്രസിദ്ധീകരിക്കും.
0 comments:
Post a Comment