കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. സമരം അക്രമാസക്തമായി. പൊലീസ് ലാത്തി ചാര്‍ജിനിടെ അഞ്ചു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ടു എസ്.ഐമാരടക്കം മൂന്നു പൊലീസുകാര്‍ക്കും പരുക്കുണ്ട്. സ്വാശ്രയ എഞ്ചിനീയറിങ് കോളജില്‍ പഠിച്ചു കൊണ്ടിരുന്ന നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.എ. സമരം. സെനറ്റ് യോഗത്തിനായി എത്തിയ ആക്ടിങ് വൈസ് ചാന്‍സലര്‍ ടോം ജോസഫിനെ കാണണമെന്നായിരുന്നു ആവശ്യം. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് വി.സി. എസ്.എഫ്. ഐ. നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ തീരുമാനം മാറ്റാനാകില്ലെന്നായിരുന്നു വി.സിയുടെ നിലപാട്. തുടര്‍ന്ന് വി.സിയുടെ ചേംബറിന് മുന്നില്‍ നേതാക്കള്‍ കുത്തിയിരുന്നു. ഈ സമയത്ത് ഭരണ കാര്യാലയത്തിന് മുന്നില്‍ സമരം നടത്തിയിരുന്ന സമരക്കാരെ നീക്കാനുളള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വൈസ്. ചാന്‍സലറുടെ ഔദ്യോഗിക വാഹനവും അടിച്ചു തകര്‍ത്തു. ഭരണ കാര്യാലയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സും സമരക്കാര്‍ തകര്‍ത്തു. പൊലീസ് സമരക്കാരെ ലാത്തി വീശി ഓടിച്ചു. സംഘര്‍ഷത്തിനിടെ തിരൂരങ്ങാടി, തേഞ്ഞിപ്പലം എസ്.ഐമാര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റു.







0 comments:
Post a Comment