തലശേരി: ഉപതെരഞ്ഞെടുപ്പ് നടന്ന പിണറായി പഞ്ചായത്തിലെ എട്ടാംവാര്‍ഡായ പാനുണ്ടയിലെ സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി വി.ആര്‍.
അജിത 49 വോട്ടിനു യുഡിഎഫ് സ്വതന്ത്രന്‍ പി. സുമേഷിനെ പരാജയപ്പെടുത്തി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പു വിജയത്തിനെക്കാളും കുറഞ്ഞ ഭൂരിപക്ഷമേ ഇത്തവണ ഇടതുപക്ഷത്തിനു ലഭിച്ചുള്ളൂ. ആകെയുള്ള 1200 വോട്ടര്‍മാരില്‍ 1048 പേര്‍ വോട്ടുചെയ്തു. ഇതില്‍ അജിതയ്ക്കു 547 വോട്ടും സുമേഷിനു 498 വോട്ടും ലഭിച്ചു. മൂന്നുവോട്ട് അസാധുവായി. ചൊവ്വാഴ്ചയായായിരുന്നു ഇവിടെ വോട്ടെടുപ്പു നടന്നത്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ രാംജിത്തിന് ആരോഗ്യവകുപ്പില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു സംജാതമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാംജിത്ത് 73 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.







0 comments:
Post a Comment