തലശ്ശേരി: പത്താംതരം തുല്യത പരീക്ഷയെഴുതാന്‍ ശബരിമല മുന്‍ മേല്‍ശാന്തി പിണറായി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരിയും. തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച നാല്പത്തിയെട്ടുകാരനായ ശങ്കരനാരായണന്‍ നമ്പൂതിരി പരീക്ഷയെഴുതി.
പത്താംതരം പരീക്ഷയെഴുതാന്‍ അവസരം ലഭിച്ചപ്പോള്‍ തുല്യതാപരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു. പരീക്ഷ ജയിച്ചാല്‍ തുടര്‍പഠനമാണ് ലക്ഷ്യമിടുന്നത്.പിണറായി എ.കെ.ജി.സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. പത്തുവരെ പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. അന്നുമുതലേ താന്ത്രിക കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നു. ഇത് പഠനത്തെ ബാധിച്ചു.
പ്രൈവറ്റായി പരീക്ഷയെഴുതുന്ന അഞ്ചുപേരുള്‍പ്പെടെ 186 പേരാണ് ഗേള്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതുന്നത്. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷയോടെ 13ന് പരീക്ഷ പൂര്‍ത്തിയാകും.








0 comments:
Post a Comment