BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Thursday, August 11, 2011

അനുമോദിച്ചു


എരഞ്ഞോളി: പഞ്ചായത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.പ്രസിഡന്റ് എ.കെ രമ്യ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൌരാവകാശ രേഖ പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ കെ. ജയരാമന്‍ പ്രകാശനം ചെയ്തു.

വിജയികള്‍ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണന്‍ നല്‍കി.ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സ്ഥിരം സമിതി അധ്യക്ഷ കണ്ട്യന്‍ ഷീബ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ജഗദീശ് ബാബു, അംഗങ്ങളായ സി.വി. സൂരജ്, വി.കെ. ശ്രീവിദ്യ, എം. ബാലന്‍, സുശീല്‍ ചന്ത്രോത്ത്, കില ഫാക്കല്‍റ്റി ഗഫൂര്‍, സെക്രട്ടറി ഷെറിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites