BREAKING NEWS കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തം

Tuesday, August 9, 2011

വഴിതടയല്‍സമരം: യുഡിഎഫ് നേതാക്കള്‍ക്കു പിഴശിക്ഷ


പയ്യന്നൂര്‍: വിലക്കയറ്റത്തിനെതിരേ വഴിതടയല്‍സമരം നടത്തിയ യുഡിഎഫ് നേതാക്കളെ തടവിനും പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പയ്യന്നൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നഗരസഭാ കൌണ്‍സിലറുമായ എ.പി. നാരായണന്‍, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. റഷീദ് കവ്വായി, കരുണാകരന്‍ മാസ്റ്റര്‍, ഉമ്മര്‍ പെരിങ്ങോം, മുസ്ലിംലീഗ് നേതാവ് മീത്തല്‍ മുഹമ്മദ് ഹാജി, കെ.കെ. അഷ്റഫ്, അബ്ദുള്ള, ഉണ്ണികൃഷ്ണന്‍, എ. രൂപേഷ്, കച്ചേരി രമേശന്‍ തുടങ്ങി 13 പേരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് എസ്. സജികുമാര്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പതുമാസം തടവിനും 4,200 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2007 ഫെബ്രുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തോടനുബന്ധിച്ചാണു പെരുമ്പ ദേശീയപാത ഉപരോധിച്ചത്. പയ്യന്നൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസാണിത്.

പയ്യന്നൂര്‍: കൊല്ലത്തുനിന്നും കാണാതായ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനി തട്ടിപ്പുകേസിലെ പ്രധാന പ്രതിയോടൊപ്പം പയ്യന്നൂരിലുണ്െടന്ന വിവരത്തെ തുടര്‍ന്നു കൊല്ലം പോലീസ് പയ്യന്നൂരില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ വിദ്യാര്‍ഥിനിയെ കണ്െടത്താനായില്ല. ഇതേ തുടര്‍ന്നു പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിനോട്ടീസ് പതിച്ച് ഇവര്‍ മടങ്ങി.

0 comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites