തലശേരി: നഗര ഭരണാധികാരികളും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിഹിത സാമ്പത്തിക ഇടപാടിന്റെ ഫലമാണ് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. പത്മിനി പ്രസ്താവിച്ചു.തലശേരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തലശേരിയിലേതുപോലുള്ള വീതികുറഞ്ഞ റോഡുകള്‍ സംസ്ഥാനത്തൊരിടത്തുമില്ല. കേരളത്തിലെ ആദ്യത്തെ നഗരസഭകളിലൊന്നായ തലശേരി വികസനകാര്യത്തില്‍ ഏറ്റവും പിറകിലാണെന്ന് അവര്‍ പറഞ്ഞു.പ്രസിഡന്റ് എസ്. രാജ്ഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം, മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസ്, നഗരസഭ അംഗം ഇ.കെ. ഗോപിനാഥ്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 comments:
Post a Comment