തലശേരി: തലശേരി പോലീസ് സബ്ഡിവിഷനു കീഴിലുള്ള പ്രദേശങ്ങളിലെ അക്രമങ്ങള്‍ തടയാന്‍ ഷാഡോപോലീസ് രംഗത്ത്. ഡിവൈഎസ്പി എ.പി. ഷൌക്കത്തലിയുടെ നേതൃത്വത്തിലാണു വിവിധ സ്ക്വാഡുകളില്‍ നിന്നു തെരഞ്ഞെടുത്ത പോലീസുകാരെ ഉള്‍പ്പെടുത്തി ഷാഡോ പോലീസിനു രൂപംനല്‍കിയത്.
തലശേരി, പാനൂര്‍, കൂത്തുപറമ്പ്, ന്യൂമാഹി, കൊളവല്ലൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണു ഷാഡോപോലീസ് പ്രവര്‍ത്തിക്കുക. കൊലപാതകം, കവര്‍ച്ച, ലഹരിമരുന്ന് വില്‍പന, പൂവാലശല്യം, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനാണ് എസ്പിയുടെ നിര്‍ദേശപ്രകാരം ഷാഡോ പോലീസിനു രൂപം നല്‍കിയത്.
പെരിയ ബാങ്ക് കവര്‍ച്ച, പൊന്ന്യം ബാങ്ക് കവര്‍ച്ച എന്നിവ തെളിയിച്ച പോലീസ് സംഘത്തിലെ അംഗങ്ങളായ എഎസ്ഐമാരായ ഹേമരാജ് മേച്ചേരി, എ.കെ. വത്സന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയകുമാര്‍, സിവില്‍പോലീസ് ഓഫീസര്‍മാരായസുജേഷ്, ശ്രീജിത്ത്, ശ്രീകേഷ്, വിനോദ് എന്നിവരും എആര്‍ക്യാമ്പില്‍നിന്നു തെരഞ്ഞെടുത്ത പോലീസുകാരുമാണു ഷാഡോ പോലീസിലുള്ളത്. സബ്ഡിവിഷനു കീഴില്‍ നടന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ യഥാര്‍ഥ പ്രതികളെ കണ്െടത്താന്‍ ഷാഡോ പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തും.
ബസ്സ്റാന്‍ഡ്, റെയില്‍വേ സ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലും പൊതുമാര്‍ക്കറ്റുകളിലും മഫ്തിയില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. ബസില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ തടയാനും ഷാഡോപോലീസ്രംഗത്തുണ്ടാകും.







0 comments:
Post a Comment