ഇരിട്ടി: പുന്നാട് സ്വദേശിയായ യുവതി ഹരിയാനയില്‍ ഷോക്കേറ്റു മരിച്ചു. മീത്തലെപുന്നാട് മാമ്പറത്തെ സോന നിവാസില്‍ നാണു നമ്പ്യാര്‍-ശോഭന ദമ്പതികളുടെ മകള്‍ സീന (23) ആണു മരിച്ചത്. ഹരിയാനയില്‍ സൈനിക ഉദ്യോഗസ്ഥനായ മുഴക്കുന്ന് സ്വദേശി സനലിന്റെ ഭാര്യയാണ്.
ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വച്ചായിരുന്നു അപകടമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ചവിവരം. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നരമാസം മുമ്പാണു സീന ഹരിയാനയിലേക്കു പോയത്. മൃതദേഹം നാട്ടില്‍ കൊണ്ടുവന്നു സംസ്കരിക്കും.







0 comments:
Post a Comment